Thursday, March 11, 2010

പ്രണയം....

കാശും സ്റ്റാട്ടസും കുറഞ്ഞ പ്രണയം
മരിച്ചുവീണപ്പോള്‍ .....
റീത്ത് വെക്കാന്‍ ആരുമെത്തിയില്ല
ശവമാടക്കിനെങ്കിലും ..........

പാലങ്ങള്‍

നിനക്കും എനിക്കുമിടയില്‍ ഒരു പാലം വേണം
മലവെള്ള പാച്ചിലിലും സുനാമിയിലും
തകരാതോരെണ്ണം................
കാരണം...നമുക്കിടയില്‍ എപ്പോഴും
സുനാമിയും ഭൂമികുലുക്കവുമാനല്ലോ.......

Friday, March 5, 2010

നിന്നെക്കുറിച്ച് മാത്രം

പാലപ്പൂ മണമുള്ള രാത്രികളില്‍ അവള്‍ എന്നും വരും
പുലരുവോളം കൂടെ കിടക്കും ....
കഴിഞ്ഞ ജന്മത്തില്‍ ഒന്നാവാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും
വരും ജന്മത്തില്‍ എന്റെദ് മാത്രമാണെന്നും മന്ത്രിക്കും
നിലാവ് കാണുമ്പോള്‍ അവളെ ഓര്‍ക്കണമെന്നും
പൂവ് കാണുമ്പോള്‍ അവളെക്കുറിച്ച് പറയണമെന്നും
വിടര്‍ന്ന ആമ്പല്‍ കാണുമ്പോള്‍ അവളുടെ കണ്ണുകളെ കുറിച്ചു
പറയണമെന്നും
നക്ഷത്രങ്ങളെ കാണുമ്പോള്‍ അവളുടെ സ്വപ്നങ്ങളെ കുറിച്ച
ഓര്‍ക്കണമെന്നും മൊഴിയും .....
നീലമാനം കാണുമ്പോള്‍ അവളെ ഓര്‍ക്കണമെന്നും
ചാറ്റല്‍ മഴയില്‍ നനയുമ്പോള്‍ അവളുടെ ഹൃദയ താളം കേള്‍ക്കണമെന്നും
വാ തോരാതെ മന്ത്രിക്കും .......
രാത്രി മഴയ്ക്ക് കാതോര്‍ക്കുമ്പോള്‍ അവളുടെ നിശ്വാസങ്ങള്‍ക്കും
ചെവികൊടുക്കണമെന്നും
ചിത്രശലഭങ്ങളെ കാണുമ്പോള്‍ അവളുടെ സ്വപ്നങ്ങള്‍ക്കും
നിറങ്ങളുണ്ടയിരുന്നെന്നു ഓര്‍ക്കണമെന്നും പറയും...
വാകമരങ്ങള്‍ പൂക്കുമ്പോള്‍ അവളെ മറക്കരുതെന്നും
പൂവിതളുകള്‍ ഇളംകാറ്റില്‍ കൊഴിയുമ്പോള്‍
അവളും കൊഴിഞ്ഞു വീണത് അതുപോലെയാണെന്നു
കരുതണമെന്നും കണ്ണീരോടെ മൊഴിയും....
ഞാന്‍ എന്ത് പറയണം അവളോട്‌....
നിന്നെ അടര്‍ത്തിമാറ്റി ഞാനെന്ന സത്യം ഇല്ലന്നോ .....
അതോ,നീയെന്‍റെ
നിശ്വാസമാനെന്നോ..............